"എങ്കേയും എപ്പോതും " ഒരു നവ്യാനുഭൂതി- vyshnav cm

09:59 Unknown 4 Comments

vyshnav cm

"എങ്കേയും എപ്പോതും "  ഒരു നവ്യാനുഭൂതി
മലയാള സിനിമ  ഇനി പണ്ഡിറ്റ്മാരുടെ  കയ്യിലോ ?
                                                                                                                                                                                           


വൈഷ്ണവ്  സി എം  
രണ്ടു ബസുകള്‍ തമ്മില്‍  കൂട്ടിയിടിച്ചപ്പോഴുണ്ടാകുന്ന     ദുരന്തത്തില്‍ നിന്നും അതി മനോഹരമായ ഒരു സിനിമ സൃഷ്ടിക്കാമെന്ന്   തമിഴ് സംവിധായകനായ ശരവണന്‍ മലയാളികളായ നമ്മളെ പഠിപ്പിക്കുന്നു . ഒരു പണ്ഡിറ്റ്‌  മലയാള സിനിമയെയും മലയാളികളെയും  നാണംകെടുത്തി കൊണ്ടിരിക്കുന്നതിനിടയില്‍ ആശ്വാസത്തിന്‍റ കുളിര് കോരിയിടുന്ന സിനിമയാണ്  "എങ്കേയും എപ്പോതും "

                                                                         
മലയാളികള്‍  മലയാള സിനിമയെ കൂവി തോല്പ്പിക്കുnതിനിടയില്‍  തമിഴ് സിനിമാലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാണുന്നില്ല . കാണേണ്ടത് കണ്ടുപഠിക്കാതതിനാല്‍ മലയാള സിനിമാ മേലാളന്മാരുടെ  കസേരയില്‍ പണ്ഡിറ്റ് കയറി വിലസുകയാണ് . താന്‍ ഇരിക്കെണ്ടിടത്ത്   ഇരുന്നില്ലെങ്കില്‍  അവിടെ പട്ടി കയറി ഇരിക്കുമെന്ന്  പഴമക്കാര്‍  പറയുന്നത്  വെറുതെയല്ല .

എവിടെവെച്ചും എപ്പോള്‍ വെണമെങ്കിലും വാഹനാപകടം സംഭവിക്കാം . അപകടത്തില്‍ പെടുന്നവര്‍ക്ക് ഒരു ജീവിതമുണ്ടെന്നും അവര്‍ക്ക് ഒട്ടേറെ കഥ പറയാനുണ്ടെന്നും  അപകടം വരുത്തിയ ദുരന്തം പലരുടെയും ജീവിതത്തില്‍ വലിയ നഷ്ട്ടമാണ് വരുത്തിവെക്കുന്നതെന്നും  ഒരു നടുക്കത്തോടെ നമ്മെ  ഈ സിനിമ  ഓര്‍മ്മിപ്പിക്കുന്നു.

ഒരു വലിയ ബസ്‌ അപകടം സംഭവിചിരിക്കുന്നെന്ന്‍ "എങ്കേയും എപ്പോതും "  എന്ന സിനിമ തുടങ്ങുമ്പോള്‍ തന്നെ   സംവിധായകന്‍ നമ്മെ കാണിച്ചു തരുന്നു . സിനിമയുടെ ക്ലൈമാക്സാണ് ഈ ബസ്‌ അപകടം . സാധാരണ ,  സിനിമയുടെ അവസാനഭാഗത്താണ് ക്ലൈമാകസ് . പക്ഷെ ശരവണന്‍ എന്ന സംവിധായകന്‍ ക്ലൈമാക്സ് ആദ്യമേ കാണിച്ച് നമ്മെ അത്ഭുതപെടുത്തുന്നു  . അപകടത്തിന്‍റെ ചില ദൃശ്യങ്ങളില്‍ നിന്ന് സംവിധായകന്‍ അപകടത്തില്‍ പെട്ടവരുടെ  കഴിഞ്ഞ ദിവസങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോവുകയാണ് . അപകടത്തില്‍  പെട്ടവര്‍  ഏതു സാഹചര്യത്തിലാണ്  ഈ രണ്ടു ബസുകളിലെയും യാത്രക്കാരായതെന്ന്‍  അതി മനോഹരമായ ഫ്ലാഷ്ബാക്കുകളിലൂടെ , അടുക്കും  ചിട്ടയോടെ  നമ്മെ കാണിക്കുകയാണ് .
ഗ്രാമത്തില്‍  നിന്നും ചെന്നൈ നഗരത്തിലേക്ക് എത്തിപെടുന്ന അമുദ എന്ന  പെണ്‍കുട്ടിയുടെ പരിഭ്രമങ്ങളിലൂടെ  നഗരകാഴ്ചകള്‍    കാണിക്കുന്ന സംവിധായകന്‍ അപരിചിതനായ യുവാവിനെ അമുദയുടെ വഴികാട്ടിയായി പരിചയപെടുത്തുന്നു  . വലിയ ഭയത്തോടെയും സംശയത്തോടെയുമാണ്  അമുദ നഗരത്തെയും നഗരത്തിലുല്രെയും കാണുന്നത് . ഒരു പെണ്‍കുട്ടി എങ്ങനെയാവണമെന്നു മാത്രമല്ല മറിച്ച് ഒരു പെണ്‍കുട്ടി എന്തൊക്കെ ശ്രദ്ധിക്കണമെന്നുകൂടിയാണ് അമുദ നമ്മെ ബോധ്യപെടുത്തുന്നത് . ജോലിപോലും  ഉപേക്ഷിച്ച് വഴികട്ടാനായി ഒരു പകല്‍ മുഴുവന്‍ കു‌ടെ നടന്നിട്ടും  വഴികാട്ടിയായ ഗൌതം എന്ന ചെരുപ്പകാരനെ അമുദ പൂര്‍ണമായും വിശ്വസിക്കുന്നില്ല  . പക്ഷെ  , ക്രമേണ അവള്‍ അവനെ വിശ്വസിക്കുമ്പോഴേക്കും  പിരിയേണ്ട സമയമായികഴിഞ്ഞിരുന്നു . അവന്‍റെ  പേര് പോലും അവള്‍ക്കു അറിയില്ലായിരുന്നു , അവള്‍ ഗ്രാമത്തില്‍   തിരിച്ചെത്തിയിട്ടും അവനെ കുറിച്ചുള്ള ഓര്‍മകള്‍ വെട്ടയടുകയാണ്  . ഒടുവില്‍ അവള്‍ അവനെ കാണാന്‍ ചെന്നൈയിലേക്ക് ബസുകയറുകയാണ്  , എന്നാല്‍ അതുപോലൊരു മാനസികാവസ്ഥയിലായിരുന്നു  ഗൌതം  എന്ന യുവാവും . അവന്‍ ചെന്നൈയില്‍  നിന്നും അമുദ യുടെ ഗ്രാമത്തിലേക്ക്‌ ബസുകയറി  . അമുദയും ഗൌതമും സഞ്ചരിക്കുന്ന  ബസുകള്‍ തമ്മിലാണ് കൂട്ടി മുട്ടുന്നത്  . ഈ കൂട്ടിയിടിയുടെ ദൃശ്യങ്ങള്‍ പലപ്പോഴായി സംവിധായകന്‍ നമ്മെ കാണിക്കുന്നുണ്ട് .
ബസില്‍ ഒരുമിച്ചു ഒരു സീറ്റിലിരുന്ന്  സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന്‍റെയും യുവതിയുടെയും കഴിഞ്ഞ   കാലത്തിലേക്കും  സംവിധായകന്‍  നമ്മെ  കൂട്ടികൊണ്ട് പോകുന്നുണ്ട് . ഓട്ടോ മൊബൈല്‍ മെക്കാനിക്കായ   കതിരേശന്‍  താമസിക്കുന്ന  നഗരത്തിലെ ഒരു ചെറിയ റൂമിന്‍റെ വാതില്‍ തുറന്ന്‍  പുലര്‍ച്ചെ കണ്ണ്‍തിരുമി  പുറത്തേക്കു വരുന്ന ദൃശ്യത്തോടെ  മറ്റൊരു  പ്രേമകഥ  കണ്‍തുറക്കുന്നു . എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന വെളുത്ത പെണ്‍കുട്ടിയെ  കാണുകയും അവളുടെ ശ്രദ്ധ അകര്‍ഷിക്കുകയുമാണ്   കതിരേശന്‍റെ   ലക്‌ഷ്യം . രവിലെത്തെ  പല്ലുതേപ്പിന് ബ്രഷുമയി മട്ടുപാവിലേക്ക് വരുന്ന മണിമേഖല  എന്ന പെണ്‍കുട്ടി  അവനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവന്‍ കാണുന്നില്ല . ഈ അഭ്യാസം  ദിവസവും രാവിലെ ആവര്‍ത്തിക്കുന്നുണ്ട് . ഒരു ദിവസം രാവിലെ മണിമേഖലയെ തന്‍റെ വീട്ടിനകത്ത് കണ്ട കതിരേശന്‍ ഞെട്ടി പോകുന്നു .  വളരെ ബോള്‍ഡ്‌ ആയ പെണ്‍കുട്ടിയാണ് മണിമേഖല . കതിരേശന്‍റെ ആഗ്രഹം മനസിലാക്കിയ  മണിമേഖല എളുപ്പത്തിലോന്നും  പ്രേമവലയത്തില്‍  വീഴുന്നില്ല  . തന്‍റെ സങ്കല്പത്തിലെ കാമുകനായി കതിരേശനെ  മാറ്റാന്‍  വേണ്ടി വളരെ  കര്‍ക്കശമായാണ്  മണിമേഖല   പെരുമാറുന്നത് . ഇതിനിടയിലും  കതിരെശന്‍റെ  സത്യസന്ധതയിലും  നിഷ്കളങ്കത്തയിലും സൗമ്യതയിലും   മണിമേഖല  ആശ്വാസം കൊള്ളുന്നുണ്ട് .  പക്ഷെ അതൊന്നും പുറത്തു പ്രകടിപ്പിക്കുന്നില്ല  . നേഴ്സായ  മണിമേഖല   തന്നെ കുറിച്ചുള്ള മുഴുവന്‍ ചരിത്രവും കതിരെശന്‍റെ മുന്നില്‍ നിരത്തി . ആറുമാസം  പ്രായം കൂടുതലും  ആരു വര്‍ഷം    ഒരു ചെറുപ്പകാരന്‍  പ്രണയാഭ്യര്‍ത്ഥനയുമായി  തന്‍റെ പിറകെ നടന്ന കാര്യവും  അവള്‍ കതിരേശനെ ധരിപ്പിക്കുന്നു  . അതൊന്നും ഒരു കുറച്ചിലായി കതിരേശന്‍ കാണുന്നില്ല  .  കല്യാണം  കഴിക്കാന്‍ തയ്യാറാണെന്നു കതിരേശന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍  മാത്രമാണ്  മണിമേഖല  കതിരെശനോട്  ഐ ലവ് യു  എന്ന് പറഞ്ഞത് .   എന്നിട്ടും അവള്‍ കതിരേശനെ കൊണ്ട്  എച്ച് ഐ വി ടെസ്റ്റ്‌ എടുപ്പിച്ചതിനു ശേഷമേ കല്യാണത്തിന് സമ്മതം മുളുന്നുളളു  . തുടര്‍ന്നു രണ്ടു പേരും കതിരെശന്‍റെ  വീട്ടിലേക്ക്  ഒരുമിച്ചു ബസില്‍ പോകുമ്പോഴാണ്  അപകടമുണ്ടാകുന്നത്  . ഈ ബസില്‍ തന്നെയാണ് അമുദയെ കാണാന്‍ ഗൌതമും  സഞ്ചരിക്കുന്നത്.

അപകടം സംഭവിച്ച ശേഷം  ആരെല്ലാമാണ് മരിച്ചതെന്ന  ജിജ്ഞാസയാണ്  പ്രേക്ഷകരെ  നിര്‍ന്നിമേഷരായി  തിയേറ്ററില്‍   പിടിച്ചിരുത്തുന്നത്  .  ഈ കാത്തിരിപ്പാണ്  സിനിമയുടെ യഥാര്‍ത്ഥ ക്ലൈമാക്സ്‌ എന്ന് പറയാം .....അതിസുന്ദരമായാണ്  ശരവണന്‍ ഈ സിനിമ ഒരുക്കിയിരിക്കുനത്  . അപകട സ്ഥലത്തുനിന്നും കണ്ടെടുത്ത ഓരോ കഥാപാത്രത്തിനും  ശക്തിയും   വ്യക്തിത്വവും നല്കാന്‍ കഥാകൃത്തിനു കഴിഞ്ഞു  . നമ്മെ ഞെട്ടിപ്പിക്കുന്ന  കഥാപാത്രം  മണിമെഖല  തന്നെയാണ് . ഇത്രയും   കേരിംഗ്   ഉള്ള ഒരു പെണ്‍കുട്ടിയെ അടുത്ത കാലത്തൊന്നും സിനിമയില്‍ കണ്ടിട്ടില്ല . അവള്‍ വളരെ പ്രാക്ടിക്കലാണ്  . ആര്‍ക്കും അവളെ അത്രവേഗത്തില്‍ ഭയപെടുത്താനോ  വരുതിയിലക്കുവാനോ കഴിയില്ല . അപകടം നടന്നപ്പോള്‍ വലിയ പരിക്കൊന്നുമില്ലാതെ രക്ഷപെട്ട  അവള്‍  ഒരു നേഴ്സിന്‍റെ ഉത്തരവാദിത്വം  സ്വയം ഏറ്റെടുത്തു  . തന്‍റെ  കാമുകന്  ഗുരുതരമായ  പരിക്കേറ്റിട്ടും  അവള്‍ സംഭവസ്ഥലത്തുനിന്നും പോയില്ല . പരിക്കേറ്റവരെ എല്ലാം അംബുലെന്‍സില്‍  കയറ്റി അവസാനമാണ്  അവള്‍ ആശുപത്രിയില്‍  പോയത് ..... അവിടെ അവളെ കാത്തിരുന്നത്  വലിയൊരു ദുരന്തമാണ് . പ്രേക്ഷക മനസുകളെ  ഒന്നടങ്കം വേദനയിലാഴ്ത്തിയ  ഒരു ദൃശ്യമായിയുന്നു അത് . കതിരേശന്‍ മരണപെട്ടിരിക്കുന്നു .  അത് അവള്‍ക്കു താങ്ങാവുന്നതിലും  അധികമായിരുന്നു  .  ദുരെ സ്ട്രക്ചറില്‍  കൊണ്ടുവരുന്ന കതിരെശന്‍റെ ചേതനയറ്റ  മുഖം  കണ്ടപ്പോള്‍  അവള്‍  ആര്‍ത്തു അലമുറയിടുന്ന  ദൃശ്യം   സിനിമ  കണ്ടു  ദിവസങ്ങള്‍  കഴിഞ്ഞാലും   നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.  അഞ്ജലി എന്ന നടി മണിമേഖല  എന്ന  കഥാപാത്രത്തെ  അഭിനയിച്ചു കാണിക്കുകയായിരുന്നില്ല , മറിച്ച് ജീവിക്കുകയായിരുന്നു.  പെണ്‍   ശൌര്യവും   ഗൌരവവും  സ്നേഹവും  എല്ലാം വളരെ  കൂളായിട്ടാണ്  അഞ്ജലി അഭിനയിച്ചു ഫലിപ്പിച്ചത് .  

ഗ്രാമീണം തുളുമ്പുന്ന   മുഖവുമായി  വന്ന അമുദയുടെ  റോള്‍  അനന്ന്യ  എന്ന  മലയാള  നടി  അതിമാനോഹരമാക്കിയിരിക്കുന്നു  .  നല്ല സംവിധായകന്‍റെ കയ്യില്‍ കിട്ടിയാല്‍ അനന്യയിക്ക്  ഇനിയും അത്ഭുതം  കാണിക്കാന്‍  സാധിക്കും  .  നിഷ്കളങ്ക  കാമുകനായ  കതിരേശന്‍റെ  വേഷം  ജയ്‌ എന്ന  യുവ നടന്‍  കുറ്റമറ്റതാക്കി .  ചലനമറ്റു കതിരേശന്‍ കിടക്കുന്നത് കണ്ട്  മണിമേഖല പോട്ടികരഞ്ഞപ്പോള്‍  അറിയാതെ പ്രേക്ഷകമനസും വിങ്ങിപ്പൊട്ടി  . കാരണം കതിരേശന്‍ എന്ന കഥാപാത്രത്തിന്  എല്ലാവരും  മനസ്സില്‍  സ്ഥാനം നല്കികഴിഞ്ഞിരുന്നു . ഗൌതം എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച  ശര്‍വനാനാന്ത്‌ എന്ന നടനും ഏറെ കാലം മനസ്സില്‍ തങ്ങി നില്‍ക്കും .

ഇത്രയും സുഖാനുഭൂതിയും  വിങ്ങലും സൃഷ്ട്ടിച്ച  ഒരു സിനിമ  അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല  . തമിഴിലെ യുവ പ്രതിഭകള്‍  പുതിയ വിഷയങ്ങള്‍  കണ്ടെത്തി   നവ്യമായ  അനുഭുതി   പകരുമ്പോള്‍  പാവം നമ്മുടെ മലയാള സിനിമ വിറങ്ങലിച്ചു  നില്‍ക്കുകയാണ്  .  പ്രതിഭകള്‍  പുതിയ പരീക്ഷണങ്ങള്‍ക്ക്  ഗൌരവമായി ഇറങ്ങിയില്ലെങ്കില്‍  "കൃഷ്ണനും രാധയും"  കാണാനായിരിക്കും  നമ്മുടെ വിധി  .
....................................................
Sincere Thanks to :  C K Sunil Kumar ( My Father )
Dedicating to all my Followers and Friends
Especially :  Shahid , Danish , Prasoon & Nigesh


You Might Also Like

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. വൈഷ്ണവ് .. റിവ്യൂ വളരെ നന്നായിരിക്കുന്നു. നല്ല ഭാഷ, നല്ല വിവരണം. congratulations. keep it up.
    ഒരു കാര്യത്തില്‍ വിയോജിക്കുന്നതു കൊണ്ട് നിനക്ക് വിരോധമുണ്ടാകില്ലെന്ന് കരുതട്ടെ. ‘എങ്കേയും എപ്പോതും’ ആകട്ടെ, മറ്റേതുമാകട്ടെ ഒരു തമിഴ് സിനിമയെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി മലയാള സിനിമയെ താഴ്ത്തിക്കാണിക്കണമെന്നില്ല. പണ്ഡിറ്റിനെ വിട്. അത് നമുക്കൊരു നേരമ്പോക്കായിരുന്നല്ലോ? ഒരു കാര്യം ശരിയാണ്. പുതുമയുള്ള പരീക്ഷണങ്ങള്‍ അത്യാവശ്യമൊക്കെ മലയാള മുഖ്യധാരാ സിനിമയിലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കു നാം നല്‍കുന്ന സ്വീകരണം മലയാളത്തിലെ പരീക്ഷണങ്ങള്‍ക്കു നല്‍കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നു വച്ചാല്‍ സിനിമയ്ക്കല്ല, പ്രേക്ഷകനാണ് കുഴപ്പം.

    ഞാനീ പറഞ്ഞത് ചര്‍ച്ചയാക്കേണ്ടതില്ല. എന്തായാലും കുറിപ്പ് എനിക്കു വളരെ ഇഷ്ടപ്പെട്ടു.

    ഇനിയുമെഴുതുക. സിനിമയെപ്പറ്റി മാത്രമല്ല, പലതിനെപ്പറ്റിയും. നന്മ നേരുന്നു.

    ReplyDelete
  3. Thankyou very much sir ...............

    ReplyDelete
  4. അമാനുഷ കഥാപാത്രങ്ങളേയും അവിശ്വസനീയ സംഭവങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷകന്റെ സെന്‍സിബിലിറ്റിയെ പരിഹസിക്കാറുള്ള തമിഴ് സിനിമ നടപ്പുശീലങ്ങളില്‍ നിന്നും വാര്‍പ്പു മാതൃകകളില്‍ നിന്നും ഉജ്വലമായ ഒരു മാറിനടപ്പിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇനിയും നല്ല സിനിമകള്‍ നമുക്ക് പ്രതീക്ഷിക്കാം. മലയാളത്തിലുമുണ്ട് നല്ല പരീക്ഷണങ്ങള്‍. കച്ചവടസിനിമയില്‍പ്പോലും. ട്രാഫിക്കും സിറ്റി ഒഫ് ഗോഡുമൊക്കെ നല്ല ഉദാഹരണങ്ങളാണ്.

    ReplyDelete